മേപ്പാടി: ഗുഡ്സ് ഓട്ടോകള്‍ കൂട്ടിയിടിച്ച് വാഹനങ്ങളിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു.
നെല്ലിമുണ്ടയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടു പേരെ മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലുമാണ് പ്രവേശിപ്പിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.